സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു

സംസ്ഥാന പൊലീസ് മേധാവ് റവാഡ ചന്ദ്രശേഖറിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടി
police officer adopted keralas 59 police station

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ദത്തെടുത്തു

Updated on

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യഷമമാക്കുന്നതിന്‍റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്തു. 10 വർഷത്തിലധികം സർവീസുള്ള ജില്ലാ പൊലീസ് മേധാവികൾ അല്ലെങ്കിൽ അതിനു മുകളിലുള്ള റാങ്കുകളിൽ പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകൾ ഓരോ പൊലീസ് സ്റ്റേഷൻ വീതം ദത്തെടുത്തത്.

സംസ്ഥാന പൊലീസ് മേധാവ് റവാഡ ചന്ദ്രശേഖറിന്‍റെ ഉത്തരവ് പ്രകാരമാണ് നടപടി. പ്രധാനമന്ത്രിയുടെ വികസിത് ഭാരത് 2047 ന്‍റെ ഭാഗമായി മാതൃകാ പൊലീസ് സ്റ്റേഷനുകൾ വാർത്തെടുക്കാൻ ലക്ഷ്യംവച്ചുള്ളതാണ് പദ്ധതി.

ദത്തെടുത്ത സ്റ്റേഷനുകളിലെ പുരോഗതി ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണം. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ആവശ്യപ്പെടുന്ന സമയത്ത് കൃത്യമായ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണം. ദത്തെടുത്ത് പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാന പാലനവും മറ്റ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം നിർദേശിച്ചിട്ടുള്ള കാര്യങ്ങളിൽ 5 ശതമാനമെങ്കിലും കർശനമായും നടപ്പാക്കമെന്നും ഡിജിപിയുടെ ഉത്തരവിൽ നിർദേശിക്കുന്നു.

logo
Metro Vaartha
www.metrovaartha.com