'പിണറായിയെ കണ്ട് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെ കാണാം': മന്ത്രി കെ.എം. ഷാജിയ്ക്കെതിരേ അധിക്ഷേപവുമായി പൊലീസ് ഉദ്യോഗസ്ഥൻ

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് കാസര്‍കോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന ഗ്രൂപ്പിൽ സന്ദേശമയച്ചത്
police officer insult km shaji minister
k.m shaji
Updated on

കാസര്‍കോട്: മന്ത്രി കെ.എം. ഷാജിക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിക്ക് നീക്കം. കെ.എം. ഷാജിയെ വര്‍ഗീയവാദി എന്ന് വിശേഷിപ്പിച്ചുകൊണ്ട് വാട്സാപ് സന്ദേശം പങ്കുവെക്കുകയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് കാസര്‍കോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് എന്ന ഗ്രൂപ്പിൽ സന്ദേശമയച്ചത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.

യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന്‍റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു സന്ദേശം. മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്നിൽ നിവർന്നു നിൽക്കാൻ ഷാജിക്ക് ആവില്ലെന്നാണ് സന്ദേശത്തിൽ പറയുന്നത്. ചടങ്ങിനെത്തിയ പിണറായി വിജയനെ എല്ലാവരും ചേർന്ന് സ്വീകരിച്ചപ്പോൾ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ.- എന്നാണ് സന്ദേശത്തിലുള്ളത്.

വാട്സാപ്പ് സന്ദേശത്തിന്‍റെ പൂർണരൂപം

‘സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വിഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും യുഡിഎഫ് മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസുകാരെയും കേരള കോൺഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്കൂട്ടാകുന്ന ഒരു വർഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ. ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിന്റെ മുട്ടുവിറക്കും ഷാജിയെ. നീ നിന്ന് വിറയ്ക്കാൻ പോകുന്നതേയുള്ളൂ’.

logo
Metro Vaartha
www.metrovaartha.com