കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കി; പൊലീസുകാരന് സസ്പെൻഷൻ

ഗുണ്ടാ നേതാവായ രാജേഷിനെ സഹായിച്ചതിന് പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ‍്യോഗസ്ഥനായ ശ്രീകുമാറിനെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്
police officer suspended for helping gang leader

കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കി; പൊലീസുകാരന് സസ്പെൻഷൻ

file image

Updated on

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കിയ പൊലീസുകാരന് സസ്പെൻഷൻ. ഗുണ്ടാ നേതാവായ രാജേഷിനെ സഹായിച്ചതിന് പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ‍്യോഗസ്ഥനായ ശ്രീകുമാറിനെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിസിപിയുടെതാണ് നടപടി.

ഗുണ്ടാ നേതാവായ രാജേഷിന് ശ്രീകുമാർ ഫോൺ നൽകിയതായി സ്പെഷ‍്യൽ ബ്രാഞ്ച് അന്വേഷണത്തിലും ഡിസിപി നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തത്.

logo
Metro Vaartha
www.metrovaartha.com