പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച കേസിൽ പൊലീസ് ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ സുനിലിനെയാണ് സസ്പെൻഡ് ചെയ്തത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസാണ് കേസെടുത്തത്. ഇതേത്തുടർന്ന് സുനിലിനെതിരേ നടപടിയെടുക്കുകയായിരുന്നു.