ലഹരി സംഘവുമായി ബന്ധം: മലപ്പുറത്ത് പൊലീസ് ഉദ‍്യോഗസ്ഥനെതിരേ നടപടി

മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായ ഷറഫുദ്ദീനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു
police officer suspended malappuram

ലഹരി സംഘവുമായി ബന്ധം: മലപ്പുറത്ത് പൊലീസ് ഉദ‍്യോഗസ്ഥനെതിരേ നടപടി

file image

Updated on

മലപ്പുറം: ലഹരി സംഘവുമായി ബന്ധമുള്ള പൊലീസ് ഉദ‍്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചു. മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഡ്രൈവറായ ഷറഫുദ്ദീനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

2026 ജനുവരി 22ന് കരിപ്പൂരിലെ ഒരു വീട്ടിൽ നിന്നും 40 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രധാന പ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സമാന കേസിൽ ഗോവിന്ദരാജ് എന്ന പൊലീസുകാരനെയും സസ്പെൻഡ് ചെയ്തിരുന്നു. ജില്ല സ്പെഷ‍്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

logo
Metro Vaartha
www.metrovaartha.com