

ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് കരുതിയോ? വീട്ടുമുറ്റത്ത് വച്ചിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു, സമീപത്ത് ഭീഷണിക്കത്ത്
കൊല്ലം: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന പൊലീസുകാരന്‍റെ ബുള്ളറ്റ് കത്തിച്ചു. ആറുന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ വിവേകിന്‍റെ ബുള്ളറ്റാണ് കത്തിച്ചത്. അഞ്ചൽ ആർച്ചലിലെ വീടിനു മുന്നിലാണ് സംഭവമുണ്ടായത്. വണ്ടി കത്തിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
അതിനിടെ കത്തിയ ബുള്ളറ്റിന് സമീപത്തുനിന്ന് വിവേകിനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് കണ്ടെത്തി. പുനലൂരിലെ കോളെജിൽവച്ച് അടിച്ചതിനുള്ള മറുപടിയാണ് ഇത് എന്നാണ് കത്തിൽ പറയുന്നത്. സിപിഎം കളിച്ചല്ലേ അടിച്ചതെന്നും ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് വിചാരിച്ചോ എന്നും കത്തിലുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.