സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

ആലുവ പൊലീസാണ് കേസെടുത്തത്
Police register case after actress Rini Ann George complaints of cyberbullying

റിനി ആൻ ജോർജ്

Updated on

കൊച്ചി: സൈബർ ആക്രമണം നേരിടുന്നുവെന്ന നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. ആലുവ പൊലീസാണ് കേസെടുത്തത്. മറുനാടൻ മലയാളി എഡിറ്ററും മാധ‍്യമപ്രവർത്തകനുമായ ഷാാജൻ സ്കറിയ, രാഹുൽ ഈശ്വർ, ഓൺലൈൻ യൂട‍്യൂബ് ചാനലുകൾ വിവിധ സമൂഹ മാധ‍്യമ അക്കൗണ്ടുകൾ തുടങ്ങിയവർക്കെതിരേയായിരുന്നു നടി പരാതി നൽകിയത്.

മുഖ‍്യമന്ത്രി, ഡിജിപി, എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്ക് നൽകിയ പരാതിയാണ് നിലവിൽ ആലുവ സൈബർ പൊലീസിന് കൈമാറിയിരിക്കുന്നത്. യുവ നേതാവിനെതിരായ ആരോപണത്തിനു പിന്നാലെയായിരുന്നു നടിക്കെതിരേ സൈബർ ആക്രമണവും അപകീർത്തി പരാമർശങ്ങളും ഉണ്ടായത്.

Police register case after actress Rini Ann George complaints of cyberbullying
സൈബർ ആക്രമണം; രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകി റിനി ആൻ ജോർജ്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com