

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉപയോഗിച്ച പാരഡി ഗാനത്തിൽ കേസെടുത്ത് പൊലീസ്. തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് വൈറലായി മാറിയ പോറ്റിയേ കേറ്റിയേ എന്ന പാട്ടിനെതിരേയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഗാനരചയിതാവ് സംവിധായകൻ, ഗായകൻ, പാട്ട് പ്രചരിപ്പിച്ചവർ എന്നിവരെ പ്രതികളാക്കി തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
കുഞ്ഞുപ്പിള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രശാന്ത് കുഴിക്കാല നൽകിയ പരാതിയിലാണ് നടപടി.
അയ്യപ്പന്‍റെ പേര് ഉപയോഗിച്ചുവെന്നും മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചുവെന്നും അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്നുംആരോപണം.