

അപകടത്തിൽ പരുക്കേറ്റ പൊലീസുകാരന്‍റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി
കാഞ്ഞങ്ങാട്: ഹൈവേ പട്രോളിങ്ങിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ സിവിൽ പൊലീസ് ഓഫിസർ കെ.എം. സൂരജിന്‍റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി. പിലിക്കോട് സ്വദേശിയായ സൂരജിന്‍റെ ഒരു കാൽ നേരത്തേ മുറിച്ചു മാറ്റിയിരുന്നു. വലതു കാലിന് 70 ശതമാനം പരുക്കാണുണ്ടായിരുന്നത്. പല തവണ ശസ്ത്രക്രിയ ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെയാണ് വലംകാലും മുറിച്ചു മാറ്റിയത്. മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ചികിത്സയിലാണ് സൂരജ്.
സിവിൽ പൊലീസ് ഓഫിസർ അലോഷ്യസ് മാത്യുവിന്‍റെയും കാൽ മുറിച്ചു മാറ്റിയിരുന്നു. ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ ജീവനക്കാരാണ് ഇരുവരും. ജൂൺ 18നാണ് പടന്നക്കാട് വാഹനപരിശോധനയ്ക്കിടെ ഇരുവരെയും നിയന്ത്രണം വിട്ട കാർ ഇടിച്ചത്.