ഏകീകൃത കുർബാന: മാര്‍പാപ്പയുടെ വാക്കുകൾ സുപ്രീം കോടതി വിധി പോലെയെന്ന് മാർ ആന്‍ഡ്രൂസ് താഴത്ത്

പരമാധികാരം മാര്‍പാപ്പയ്ക്കാണെന്നും മാര്‍പ്പാപ്പയുടെതാണ് അവസാന വാക്കെന്നും മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
Mar Andrews Thazhath
Mar Andrews Thazhath
Updated on

കൊച്ചി: കത്തോലിക്ക സഭയില്‍ പരമാധികാരം മാര്‍പാപ്പയ്ക്കാണെന്നും മാര്‍പ്പാപ്പയുടെതാണ് അവസാന വാക്കെന്നും ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. കുര്‍ബാന തര്‍ക്കം തുടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ബിഷപ്പ് മുന്നോട്ട് വന്നത്. തര്‍ക്ക പരിഹാരത്തിന് മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ കൊച്ചിയില്‍ എത്തിയതിനു പിന്നാലെയാണ് മാർ താഴത്തിന്‍റെ അഭിപ്രായപ്രകടനം.

കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പയ്ക്കും തെറ്റ് പറ്റാമെന്നും, മാര്‍പാപ്പയുടെ വീഡിയോ തെറ്റിദ്ധരിപ്പിച്ച് ചിത്രീകരിച്ചതാണെന്നുമെല്ലാമുള്ള വിമത പക്ഷത്തിന്‍റെ പ്രചാരണത്തിനിടെയാണ് നിലപാട് വ്യക്തമാക്കി എറണാകുളം അങ്കമാലി അതിരൂപത മുന്‍ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ആന്‍ഡ്രൂസ് താഴത്ത് രംഗത്ത് വന്നത്. സുപ്രീം കോടതി വിധി പോലെയാണ് മാര്‍പാപ്പയുടെ വാക്കുകള്‍. സഭയില്‍ പരമാധികാരം മാര്‍പാപ്പയ്ക്കാണെന്നും അദ്ദേഹം ആവർത്തിച്ചു.

Mar Andrews Thazhath
കുർബാന തർക്കം പരിഹരിക്കാൻ വത്തിക്കാന്‍ പ്രതിനിധി വീണ്ടും കൊച്ചിയില്‍

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com