വൈദ്യുതി പ്രതിസന്ധി; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

റഗുലേറ്ററി കമ്മീഷന്‍ ആണ് അനുമതി നൽകിയത്

KSEB gets approval to purchase electricity.

വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി

file photo

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. അടിയന്തര സിറ്റിങ് നടത്തിയ ശേഷമാണ് അനുമതി നല്‍കിയത്. ഇതോടെ ഞായറാഴ്ച മുതല്‍ വൈദ്യുതി നിയന്ത്രണങ്ങളില്ലാതെ വിതരണം നടത്താമെന്നാണ് പ്രതീക്ഷ.

യൂനിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. എന്‍ടിപിസി, പവര്‍പള്‍സ് ട്രേഡിങ് സൊല്യൂഷന്‍ എന്നീ കമ്പനികള്‍ ആണ് വൈദ്യുതി നല്‍കുക. അതേസമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്ന ലോഡ് ഷെഡിങ്ങില്‍ റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് നിര്‍ദേശങ്ങള്‍ നല്‍കി.

ലോഡ് ഷെഡിങ് ഉണ്ടെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനോടൊപ്പം എത്ര സമയത്തേക്ക് ഉണ്ടാകും എന്നും അറിയിക്കണം. കൃത്യമായ രീതിയില്‍ വേണം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍. 15 മിനിറ്റ് പറഞ്ഞിട്ട് അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തരുതെന്നും റെഗുലേറ്ററി കമ്മീഷൻ നിര്‍ദേശിച്ചു.സോളാര്‍ വൈദ്യുതി സൂക്ഷിക്കാനുള്ള ബസ് പദ്ധതി നിര്‍മാണത്തിന് വേഗത പോരായെന്നും ഒരു ദിവസം നേരത്തെ പൂര്‍ത്തിയാക്കിയാല്‍ അത്രയും ലാഭമല്ലേയെന്നും റെഗുലേറ്ററി കമ്മീഷന്‍ വിമർശിച്ചു.

logo
Metro Vaartha
www.metrovaartha.com