വൈദ്യുതി ലഭിക്കാനില്ല; ഭാഗിക നിയന്ത്രണമുണ്ടാവുമെന്ന് കെഎസ്ഇബി

പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിച്ചത്
Power outages will occur in the state today as well

വൈദ്യുതി ലഭിക്കാനില്ല; ഭാഗിക നിയന്ത്രണമുണ്ടാവുമെന്ന് കെഎസ്ഇബി

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.

വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കുറവ് വന്നിട്ടുണ്ട്. ഏഴ് മണിക്ക് ശേഷം പീക്ക് സമയങ്ങളിലായിരിക്കും വൈദ്യുതി നിയന്ത്രണം.

logo
Metro Vaartha
www.metrovaartha.com