"ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്ന സ്ത്രീരത്നങ്ങൾ'': നടിമാർക്കെതിരേ ദിവ്യ

അനുശ്രീക്കും സീമ ജി. വിനീതിനുമെതിരേയാണ് പി.പി. ദിവ്യയുടെ വിമർശനം
pp divya against actress anusree and seema g nair

അനുശ്രീ |പി.പി. ദിവ്യ|സീമ ജി. നായർ

Updated on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ രാഹുൽ മാങ്കുട്ടത്തിലിനെ പിന്തുണച്ച് രംഗത്തെത്തിയ നടിന്മാരായ സീമാ ജി. നായരെയും അനുശ്രീയെയും വിമർശിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യ. ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ എന്ന തലക്കെട്ടോടെയാണ് ദിവ്യയുടെ വിമർശനം.

രാഹുൽ പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമിയാണെന്നും ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവുമെന്നും ദിവ്യ ഫെയ്സ് ബുക്കിൽ കുറിച്ചു. അതിജീവിതയോടായി അമ്മയെയും, പെങ്ങളെയും തിരിച്ചറിയാൻ സാധിക്കുന്ന മനുഷ്യർ നിനക്കൊപ്പമുണ്ടാവുമെന്നും ധൈര്യമായി മുന്നോട്ടു പോവൂ എന്നും ദിവ്യ കുറിച്ചു.

pp divya against actress anusree and seema g nair
പുരുഷനു മാത്രമായി തെറ്റ് പറ്റില്ല; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി. നായർ
pp divya against actress anusree and seema g nair
"എല്ലാം തികഞ്ഞ മാം, ആ രത്‌ന കിരീടം സ്വന്തം തലയിൽ ചാർത്തുന്നതാണ് നല്ലത്'': ദിവ്യയ്ക്ക് സീമ ജി. നായരുടെ മറുപടി

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ...

ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്..

ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്... സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും... സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും.

ഇരയോടാണ്.... നിങ്ങൾ ധൈര്യമായി ഇറങ്ങു... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട)

മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com