"എല്ലാം തികഞ്ഞ മാം, ആ രത്‌ന കിരീടം സ്വന്തം തലയിൽ ചാർത്തുന്നതാണ് നല്ലത്'': ദിവ്യയ്ക്ക് സീമ ജി. നായരുടെ മറുപടി

''കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ ,അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം''
seema g nair against pp divya

സീമ ജി. നായർ | പി.പി. ദിവ്യ

Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിന്‍റെ ലൈംഗികാതിക്രമ കേസിൽ പിന്തുണയുമായി രംഗത്തെത്തിയ നടിമാരെ വിമർശിച്ച സിപിഎം നേതാവ് പി.വി. ദിവ്യയ്ക്ക് മറുപടിയുമായി സീമ ജി. നായർ. സീമയ്ക്കും അനുശ്രീക്കുമെതിരേയായിരുന്നു ദിവ്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.

ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്ന സ്ത്രീരത്നങ്ങൾ എന്ന വിശേഷിച്ച ദിവ്യയോട് എല്ലാം തിരഞ്ഞ മാം സ്വന്തമായി ആ രത്ന കിരീടം ചാർത്തുന്നതാവും നല്ലതെന്ന് സീമ മറുപടി നൽകി. ഒരു പുരുഷന് മാത്രം തെറ്റ് സംഭവിക്കില്ലെന്നായിരുന്നു സീമയുടെ പ്രതികരണം. രാഹുലിനെതിരേ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്തു വന്നതിനു പിന്നാലെയാണ് സംഭവം.

seema g nair against pp divya
പുരുഷനു മാത്രമായി തെറ്റ് പറ്റില്ല; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി. നായർ

ഫെയ്സ് കുറിപ്പ് ഇങ്ങനെ...

Goodafternoon

പി .പി ദിവ്യാ മാമിന്‍റെ പോസ്റ്റ്. എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത് , ഈ അഭിപ്രായം ഞാൻ ശിരസ്സാവഹിക്കുന്നതായി രേഖ പെടുത്തുന്നു ..

seema g nair against pp divya
"ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്ന സ്ത്രീരത്നങ്ങൾ'': നടിമാർക്കെതിരേ ദിവ്യ

കേരളത്തിൽ വേറെ ഒരു വിഷയവും ഇല്ലല്ലോ ,അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം ...

പിന്നെ രത്‌ന കിരീടം ഞങ്ങൾക്ക് ചാർത്തി തരുന്നതിലും നല്ലത് , സ്വന്തം തലയിൽ ചാർത്തുന്നതാണ് , ആ കിരീടം താങ്ങാനുള്ള ശേഷി എന്‍റെയൊന്നും തലക്കില്ല.. അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ ...

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com