''ഓംപ്രകാശോ, അതാരാ'', ആരോപണങ്ങൾ നിഷേധിച്ച് പ്രയാഗ മാർട്ടിൻ

ഗൂണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്നു കേസിൽ സംശയത്തിന്‍റെ നിഴലിലായ നടി പ്രയാഗ മാർട്ടിൻ പ്രതികരണവുമായി രംഗത്ത്
Prayaga Martin
പ്രയാഗ മാർട്ടിൻ
Updated on

കൊച്ചി: ഗൂണ്ടാ നേതാവ് ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്നു കേസിൽ സംശയത്തിന്‍റെ നിഴലിലായ നടി പ്രയാഗ മാർട്ടിൻ പ്രതികരണവുമായി രംഗത്ത്. പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതി കൂടിയായ ഓംപ്രകാശിനെ കാണാൻ പ്രയാഗ അടക്കമുള്ള സിനിമാ താരങ്ങൾ ഹോട്ടലിൽ പോയെന്നാണ് ആരോപണം.

എന്നാൽ, മാധ്യമങ്ങൾ ഇതെക്കുറിച്ചു ചോദിച്ചപ്പോൾ, ഈ ഓംപ്രകാശ് ആരാണെന്നാണ് താൻ ആദ്യം തിരിച്ചു ചോദിച്ചതെന്ന് പ്രയാഗ പറയുന്നു. ഈ വാർത്തകൾ കേൾക്കും വരെ അങ്ങനെയൊരാളെക്കുറിച്ച് അറിയുകയേയില്ലായിരുന്നു. പിന്നീട് ഗൂഗിളിൽ നോക്കിയാണ് കണ്ടുപിടിച്ചത്.

ഹോട്ടലിൽ പോയത് ഓംപ്രകാശിനെ കാണാനല്ല. സുഹൃത്തുക്കളോടൊപ്പം പോയതാണ്, അവരുടെ സുഹൃത്തുക്കളെയാണ് അവിടെ കണ്ടത്. അത് ആരൊക്കെ എന്നന്വേഷിക്കേണ്ട ആവശ്യം തനിക്കില്ലെന്നും പ്രയാഗ.

അവിടെ ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നടി കൂട്ടിച്ചേർത്തു.

''എന്‍റെ ജീവിതം എനിക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാനുള്ളതാണ്. അതിനെപ്പറ്റി മറ്റുള്ളവർ പറയുന്നത് സാധാരണ ശ്രദ്ധിക്കാറില്ല. പക്ഷേ, എന്നെക്കുറിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നതു കേട്ട് മിണ്ടാതിരിക്കാനും കഴിയില്ല. സമൂഹ മാധ്യമങ്ങൾ പ്രചരിക്കുന്ന കാര്യങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല'', പ്രയാഗ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com