

കെ.ബി. ജയചന്ദ്രൻ
Metro Vaartha
തിരുവനന്തപുരം: പ്രേംനസീർ സുഹൃദ് സമിതിയും കൊട്ടാരക്കര അരീക്കൽ ആയുർവേദ ആശുപത്രിയും ഒരുക്കുന്ന എട്ടാമത് പ്രേംനസീർ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ പുരസ്കാരങ്ങൾ ജൂറി ചെയർമാനും ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററുമായ ഹേമലത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരത്തിന് മെട്രൊ വാർത്ത തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രൻ അർഹനായി.
മാധ്യമ രത്ന പുരസ്കാരം മുതിർന്ന മാധ്യമ പ്രവർത്തകൻ എസ്.ആർ. ശക്തിധരനും, ദൃശ്യ മാധ്യമ വനിതാ കർമ ശ്രേഷ്ഠ പുരസ്കാരം ബിഗ് ടിവി ചീഫ് എഡിറ്റർ സുജയ പാർവതിക്കും, മാധ്യമ സമഗ്രസംഭാവനയ്ക്കുള പുരസ്കാരം കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷിനും, സാഹിത്യ പ്രതിഭ പുരസ്കാരം സ്വപ്ന കെ. സുധാകരനും, ചലച്ചിത്ര പ്രതിഭ പുരസ്കാരം നടൻ കെ.ആർ. ഉണ്ണിക്കുമാണ്.
ഓഗസ്റ്റ് മൂന്നിന് വൈകിട്ട് ആറിന് തൈക്കാട് ഭാരത് ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്കാരങ്ങൾ സമർപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ ബാദുഷ അറിയിച്ചു. മുൻ എംപി പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. മീസിയ അക്കാഡമി മുൻ ചെയർമാൻ ആർ.എസ്. ബാബു, ഡോ. സ്മിത് കുമാർ എന്നിവർ പങ്കെടുക്കും.