ശങ്കരനെയും കണ്ണനെയും ദർശിച്ച് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മുർമു

വൈ​ദ്യ​ര​ത്നം കോ​ളെ​ജ് സു​വ​ർ​ണ ജൂ​ബി​ലിയിൽ വിശിഷ്ടാതിഥി
President Droupadi Murmu kerala visit

ശങ്കരനെയും കണ്ണനെയും ദർശിച്ച് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മുർമു

Updated on: 

കൊ​ച്ചി: ര​ണ്ടു​ദി​വ​സ​ത്തെ കേ​ര​ളം സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു വെള്ളിയാഴ്ച രാ​വി​ലെ ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ​രു​ടെ ജ​ന്മ​സ്ഥ​ല​മാ​യ കാ​ല​ടി​യി​ലെ വ​ട​ക്കും​ഭാ​ഗം ശ്രീ ​ആ​ദി​ശ​ങ്ക​ര ജ​ന്മ​ഭൂ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. ഗ​വ​ർ​ണ​ർ ഓം ​പ്ര​കാ​ശ് മാ​ഥൂ​ർ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പൂ​ർ​ണ​കും​ഭം ന​ൽ​കി​യാ​ണ് രാ​ഷ്‌​ട്ര​പ​തി​യെ ക്ഷേ​ത്രം അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ച്ച​ത്.

തു​ട​ർ​ന്ന് തൃ​ശൂ​രി​ലെ​ത്തി വൈ​ദ്യ​ര​ത്നം ആ​യു​ർ​വേ​ദ കോ​ളെ​ജി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഗ​വ​ർ​ണ​ർ ഓം ​പ്ര​കാ​ശ് മാ​ഥൂ​ർ, കേ​ന്ദ്ര പെ​ട്രോ​ളി​യം- പ്ര​കൃ​തി​വാ​ത​ക-​ ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി, സം​സ്ഥാ​ന ആ​രോ​ഗ്യ- ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍, ഒ​ല്ലൂ​ര്‍ എം​എ​ല്‍എ കെ. ​രാ​ജ​ന്‍, വൈ​ദ്യ​ര​ത്‌​നം ഗ്രൂ​പ്പ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ അ​ഷ്ട​വൈ​ദ്യ​ൻ ഡോ. ​ഇ.​ടി. നീ​ല​ക​ണ്ഠ​ന്‍ മൂ​സ്സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

അ​തി​നു ശേ​ഷം ഹെ​ലി​കോ​പ്റ്റ​റി​ൽ ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ളെ​ജ് ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി​യ രാ​ഷ്‌​ട്ര​പ​തി ക്ഷേ​ത്ര​ത്തി​ലെ​ത്തി ദ​ർ​ശ​നം ന​ട​ത്തി. അ​വി​ടെ ഗ​വ​ർ​ണ​ർ ഓം ​പ്ര​കാ​ശ് മാ​ഥൂ​ർ, മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​ഗ​മി​ച്ചു. ഇ​ന്ന് ക​ണ്ണൂ​ര്‍ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ല്‍ 400 കേ​ഡ​റ്റു​ക​ളു​ടെ പാ​സി​ങ് ഔ​ട്ട് പ​രേ​ഡി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

വെള്ളിയാഴ്ച രാ​വി​ലെ 10.40ന് ​പ്ര​ത്യേ​ക വ്യോ​മ​സേ​നാ വി​മാ​ന​ത്തി​ൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ രാ​ഷ്‌​ട്ര​പ​തി​യെ ഗ​വ​ര്‍ണ​ര്‍ ഓം ​പ്ര​കാ​ശ് മാ​ഥൂ​ര്‍, മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍, എം​പി​മാ​രാ​യ ബെ​ന്നി ബ​ഹ​നാ​ന്‍, ഹാ​രി​സ് ബീ​രാ​ന്‍, അ​ന്‍വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍എ തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.