പി.ജെ. ജോസഫിനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനാക്കാൻ സമ്മർദം

ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം പി.ജെ. ജോസഫിന് നൽകണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെടും; മുഖ്യമന്ത്രിയുമായി സംസാരിക്കാൻ മോൻസ് ജോസഫിന് ചുമതല
Kerala Congress move to make P J Joseph reforms panel chief

പി.ജെ. ജോസഫ്

File

Updated on

കോട്ടയം: പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനു വേണ്ടി ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് തീരുമാനം. 2021ൽ വി.എസ്. അച്യുതാനന്ദൻ രാജിവച്ചശേഷം ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് ആരെയും നിയമിച്ചിട്ടില്ല. കഴിഞ്ഞ സർക്കാർ ഈ പദവിയിൽ ആരും വേണ്ടെന്ന നിലപാടിലായിരുന്നു.

എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ക്യാബിനറ്റ് റാങ്ക് ഉള്ള പദവി ലക്ഷ്യമിട്ട് കോൺഗ്രസിലെ വിവിധ നേതാക്കൾ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് കേരള കോൺഗ്രസിന്‍റെ നീക്കം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ മന്ത്രിയും മുതിർന്ന നേതാവുമായ മോൻസ് ജോസഫിനെ പാർട്ടി ചുമതലപ്പെടുത്തി.

പ്രധാനഘടകകക്ഷിയായ മുസ്‌ലിം ലീഗിന്‍റെ പിന്തുണ കൂടി ഉറപ്പിച്ചശേഷമാണ് പി.ജെ. ജോസഫിന്‍റെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ പാർട്ടി വിട്ടു നൽകിയിരുന്നു. മുന്നണിയുടെ താത്പര്യത്തിനായി നിലകൊണ്ട മുതിർന്ന നേതാവിന് അർഹമായ പരിഗണന നൽകണമെന്നാണു കേരള കോൺഗ്രസിന്‍റെ ആവശ്യം.

logo
Metro Vaartha
www.metrovaartha.com