ദേശീയ പുരസ്കാര നിറവിൽ പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

സഹകരണ സൊസൈറ്റി വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് വളർച്ചയ്ക്കുള്ള അവാർഡ് പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു
Pride Credit Co-operative Society Celebrates National Award Win

ദേശീയ പുരസ്കാര നിറവിൽ പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി

Updated on: 

കോഴിക്കോട്: ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഇന്ത്യൻ കോ-ഓപ്പറേറ്റീവ് സമ്മിറ്റ് & എക്സലൻസ് അവാർഡ് 2026, ഡൽഹിയിലെ അശോക ഹോട്ടലിൽ വെച്ച് നവംബർ 19ന് നടന്നു.

സഹകരണ സൊസൈറ്റി വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് വളർച്ചയ്ക്കുള്ള അവാർഡ് പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു. സൊസൈറ്റിക്കുവേണ്ടി സിഇഒ. ശൈലേഷ് സി. നായരും സിഒഒ പൗസൻ വർഗീസും ചേർന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയ ഉപദേഷ്ടാവും നബാർഡ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഡയറക്ടറുമായ സതീഷ് മരാത്തയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ഇന്ത്യൻ കോ-ഓപ്പറേറ്റീവ് സമ്മിറ്റ് & എക്സലൻസ് അവാർഡ് 2026, സഹകരണ സൊസൈറ്റി വിഭാഗത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് വളർച്ചയ്ക്കുള്ള അവാർഡ് പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുവേണ്ടി സിഇഒ ശൈലേഷ് സി. നായരും സിഒഒ പൗസൻ വർഗീസും ചേർന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയ ഉപദേഷ്ടാവും നബാർഡ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഡയറക്ടറുമായ സതീഷ് മരാത്തയിൽ നിന്ന് ഏറ്റു വാങ്ങുന്നു.