സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി; മൈസൂരുവിൽ നാല് മലയാളികൾ മരിച്ചു

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയിക്കൊണ്ടിരുന്ന പി.കെ. ട്രാവൽസാണ് അപകടത്തിൽ പെട്ടത്.
private bus accident Mysore, 4 Malayalee die

സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു കയറി; മൈസൂരുവിൽ നാല് മലയാളികൾ മരിച്ചു

Updated on

തെലങ്കാന: മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45) റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. ബംഗളൂരു- മൈസൂരു എക്സ്പ്രസ് ഹൈവേയിൽ ചന്ന പട്ടണയ്ക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയിക്കൊണ്ടിരുന്ന പി.കെ. ട്രാവൽസാണ് അപകടത്തിൽ പെട്ടത്. ബസിൽ ഭൂരിഭാഗം പേരും മലയാളികളായിരുന്നു.

യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ മൃതദേഹം ചന്നപട്ടണ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തിൽ പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com