കൊച്ചിയിൽ ട്രാഫിക് സിഗ്നലിൽ ഇടിച്ച് ബസ് മറിഞ്ഞു; ബൈക്ക് യാത്രികൻ മരിച്ചു|Video

ബസ് സമീപത്തൂടെ സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളിലേക്കാണ് മറിഞ്ഞത്.
കൊച്ചിയിൽ  ട്രാഫിക് സിഗ്നലിൽ ഇടിച്ച് ബസ് മറിഞ്ഞു
കൊച്ചിയിൽ ട്രാഫിക് സിഗ്നലിൽ ഇടിച്ച് ബസ് മറിഞ്ഞു

കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് ട്രാഫിക് സിഗ്നലിൽ ഇടിച്ച് മറിഞ്ഞു. രാവിലെ 10 മണിയോടെ ഇടപ്പള്ളി-അരൂർ ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന കല്ലട ബസാണ് അപകടത്തിൽ പെട്ടത്. ബസ് സമീപത്തൂടെ സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളിലേക്കാണ് മറിഞ്ഞത്. പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്.

ബംഗളൂരുവിൽ നിന്ന് വർക്കലയിലേക്ക് പോയിരുന്ന ബസ് സിഗ്നലിൽ പെട്ടെന്ന് നിർത്താൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്.

കൊച്ചിയിൽ  ട്രാഫിക് സിഗ്നലിൽ ഇടിച്ച് ബസ് മറിഞ്ഞു;
കൊച്ചിയിൽ ട്രാഫിക് സിഗ്നലിൽ ഇടിച്ച് ബസ് മറിഞ്ഞു;

ആറ് സ്ത്രീകളും ആറ് പുരുഷന്മാരും അടക്കം 12 പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. ബസിന്‍റെ ചില്ല് തകർത്താണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.

അഞ്ജലി, ലിസ, അശ്വിൻ, അങ്കിത (കൊല്ലം), ഇല്ല്യാസ്, അനന്തു, ചന്ദ്രൻ പിള്ള( ആലപ്പുഴ), സുധാമണി(പത്തനംതിട്ട), ആര്യ( കണ്ണൂർ),ശോഭ (മാവേലിക്കര) രവികുമാർ( ഇതരസംസ്ഥാനം) എന്നിവരാണ് ചികിത്സയിലുള്ളത്.

Trending

No stories found.

Latest News

No stories found.