

കേറ്റടാ പ്രിയദർശിനി എന്‍റെ നെഞ്ചത്തോട്ട്! ഇടുക്കിയിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ നാടകീയ പ്രതിഷേധം
ഉപ്പുതറ: കെഎസ്ആർടിസി ബസ് സമയം തെറ്റി സർവീസ് നടത്തിയതിനെ തുടർന്ന് ഇടുക്കി ഉപ്പുതറയിൽ സ്വകാര്യ ബസ് ജീവനക്കാരന്‍റെ നാടകീയ പ്രതിഷേധം.
കട്ടപ്പന ഉപ്പുതറ റോഡിൽ ഓടുന്ന കുട്ടിമാളു എന്ന സ്വാകാര്യ ബസ് ഉടമ രാജേഷാണ് കെഎസ്ആർടിസി ബസിനടിയിൽ കിടന്ന് പ്രതിഷേധിച്ചത്.
കുട്ടിമാളു എന്ന ബസ് ഓടേണ്ട അതേ റൂട്ടിൽ അതേ സമയത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് നടത്തിയതാണ് തർക്കത്തിനും പ്രതിഷേധത്തിനും കാരണമായത്. തന്‍റെ നെഞ്ചത്തോട്ട് കേറ്റി ബസ് ഓടിക്കാനാവശ്യപ്പെട്ടാണ് രാജേഷ് ബസിനടിയിൽ കിടന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.