

സ്വകാര്യ ബസുകൾ കെഎസ്ആർടിസി വാടകയ്ക്കെടുക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്; ബസ് ഉടമകൾ നിരാഹാര സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ഗതാഗതമന്ത്രി സി.പി. ജോണുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സ്വകാര്യബസുകൾ കെഎസ്ആർടിസി വാടകയ്ക്കെടുക്കുമെന്നും (വെറ്റ് ലീസ്) ഡ്രൈവറെ ബസ് ഉടമകളും കണ്ടക്റ്ററെ കെഎസ്ആർടിസിയും നൽകുന്ന രീതിയിലായിരിക്കും പ്രവർത്തനമെന്ന് മന്ത്രി അറിയിച്ചു. വിഷയത്തിൽ മന്ത്രി ഉറപ്പ് നൽകിയതോടെയാണ് നിരാഹാര സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.
സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്താനും ഒരു സ്ഥിരം സമിതി രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒരു ബസ് ഉടമയ്ക്ക് തന്‍റെ സർവീസ് മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള തടസങ്ങൾ നീക്കാനും യോഗത്തിൽ തീരുമാനമായി.
എന്നാൽ, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നതിലും ബസ് മിനിമം ചാർജ് വർധനയിലും തീരുമാനമായില്ല. വരും ചർച്ചകളിൽ ഇതിന് പരിഹാരമുണ്ടാവുമെന്നാണ് ബസ് ഉടമകളുടെ പ്രതീക്ഷ.