Private bus strike in kerala on July 8, indefinite strike from 22nd

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കുറഞ്ഞത് 5 രൂപ ആക്കണമെന്നും ആവശ്യം
Published on

തിരുവനന്തപുരം: സ്വകാര്യ ബസുകൾ സംസ്ഥാന വ്യാപകമായി ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസുടമ സംയുക്ത സമിതി. തങ്ങൾ മുന്നോട്ടു വച്ച ആവശ്യങ്ങൾ പരിഹരിക്കാക്ക പക്ഷം ജൂലൈ 22 മുതൽ അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

ദീർഘകാലമായി സർവീസ് നടത്തുന്ന ലിമിറ്റഡ്, ദീർഘദൂര ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കുറഞ്ഞത് 5 രൂപ ആക്കുക, ബസ് തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ഉത്തര‌വ് പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് സംഘടനകൾ മുന്നോട്ടു വച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com