ശമ്പള പരിഷ്കരണം വേണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

നഴ്സുമാരുടെ മിനിമം വേതനം വർധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല
Private hospital nurses go on open strike demanding salary reform

ശമ്പള പരിഷ്കരണം വേണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്

file image

Updated on

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പ്രത്യക്ഷ സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുന്മാർ പണിമുടക്കും. ബുധനാഴ്ച സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കും.

നഴ്സുമാരുടെ മിനിമം വേതനം വർധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നൽകിയിരുന്നെങ്കിലും ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നതാണ് പ്രധാന ആവശ്യം.

തീരുമാനം എടുക്കേണ്ടത് സർക്കാരെന്നാണ് ആശുപത്രി മാനേജ്മെന്‍റുകളുടെ നിലപാട്. പല മാനേജ്‌മെന്‍റും ശമ്പള പരിഷ്‌കരണത്തിന് തയാറാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഉത്തരവാണ് വേണ്ടത്.

logo
Metro Vaartha
www.metrovaartha.com