തൃശൂർ: മാധ്യമപ്രവർത്തകരെ തള്ളി മാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേ അന്വേഷണത്തിന് നിർദേശം. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരെയുടെ പരാതിയിലാണ് തൃശൂർ സിറ്റി കമ്മിഷണർ അന്വേഷണത്തിന് നിർദേശം നൽകിയത്. തൃശൂർ എസിപിയാണ് അന്വേഷണം നടത്തുക. വ്യാഴാഴ്ച അനിൽ അക്കരയുടെ മൊഴിയെടുക്കും. മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കാനും സാധ്യതയുണ്ട്.
സിനിമാ മേഖലയിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കിടെയാണ് ഇത് എന്‍റെ വഴിയാണ് എന്‍റെ അവകാശമാണെന്നു പറഞ്ഞു കൊണ്ട് ക്ഷുഭിതനായി കടന്നു പോയത്.