കൊലയാളിയിൽ നിന്ന് മകൾക്ക് സമ്മാനം വേണ്ടെന്ന് രക്ഷിതാവ്; കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരേ പ്രതിഷേധം

കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സിമ്മത്തോൾ മത്സര വിജയികൾക്ക് സമ്മാനം നൽകുന്നതിനിടെയായിരുന്നു സംഭവം
protests against sriram venkittaraman in kozhikode
ശ്രീറാം വെങ്കിട്ടരാമന്‍
Updated on

കോഴിക്കോട്: കോഴിക്കോട്ട് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരേ പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സ് സംഘടിപ്പിച്ച കിഡ്സ് സിമ്മത്തോൾ മത്സര വിജയികൾക്ക് സമ്മാനം നൽകുന്നതിനിടെയായിരുന്നു സംഭവം.

മാധ്യമപ്രവർത്തകൻ കെ.എം. ഷാജിയെ വാഹനമിടിപ്പിച്ച് കൊന്ന കേസ് ചൂണ്ടിക്കാട്ടി "കൊലയാളിയിൽ നിന്ന് മകൾ സമ്മാനം സ്വീകരിക്കില്ല" എന്ന് ഒരു രക്ഷിതാവ് പരസ്യമായി വ്യക്തമാക്കിയതോടെ ശ്രീറാം വെങ്കിട്ടരാമൻ സമ്മാനദാന ചടങ്ങിൽ നിന്ന് പിൻമാറി. തുടർന്ന് ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്‍റ് കളക്റ്ററാണ് കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തത്.

കാലിക്കറ്റ് ട്രൈത്തലോൺ മത്സരത്തിൽ പങ്കെടുക്കാനായി കോഴിക്കോട്ട് എത്തിയതായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ. അവിടെ വച്ച് മറ്റൊരു സ്വിമ്മിങ് മത്സരത്തിന്‍റെ സംഘാടകർ അദ്ദേഹത്തെ സമ്മാനദാനത്തിനായി ക്ഷണിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതിഷേധമുണ്ടായത്.

logo
Metro Vaartha
www.metrovaartha.com