

ചോദ്യ പേപ്പർ മാറിപ്പോയി; ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പിഎസ്സി പരീക്ഷ ഒരു മണിക്ക് റദ്ദാക്കി
representative image
തിരുവനന്തപുരം: ശനിയാഴ്ച നടക്കേണ്ട എൽജിഎസ് പ്രിലിമിനറി പിഎസ്സി പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകിയതോടെയാണ് പരീക്ഷ റദ്ദാക്കിയത്. ഒന്നരയ്ക്ക് നടക്കേണ്ട പരീക്ഷ ഒരു മണിയോടെയാണ് റദ്ദാക്കിയത്.
രാവിലത്തെ പരീക്ഷയ്ക്ക് നൽകിയത് ഉച്ചയ്ക്കത്തെ ചോദ്യപേപ്പറാണ്. പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള പരീക്ഷയാണ് രാവിലെ നടന്നത്.
അതിലാണ് ഉച്ചയ്ക്കത്തെ ചോദ്യപേപ്പർ നൽകിയത്. ഇതോടെയാണ് സംസ്ഥാനത്താകെ ഉച്ചയ്ക്ക് ശേഷം നടക്കാനിരുന്ന പരീക്ഷ പിഎസ്സി റദ്ദാക്കിയത്.