ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട്: രേഖകൾ പരിശോധിക്കാൻ എസ്ഐടി, കൂടുതൽ പേരുടെ മൊഴിയെടുക്കും

രേഖകൾ വേണമെന്ന് ആവശ‍്യപ്പെട്ട് എസ്ഐടി പിഎസ്‌സിക്ക് കത്തയച്ചിട്ടുണ്ട്
psc exam scam case updates

ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട്: രേഖകൾ പരിശോധിക്കാൻ എസ്ഐടി, കൂടുതൽ പേരുടെ മൊഴിയെടുക്കും

Updated on

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പരീക്ഷയുടെ രേഖകൾ പരിശോധിക്കാനൊരുങ്ങി കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം. ആസൂത്രണ ബോർഡ് ചീഫ് തസ്തികളിലേക്ക് നടത്തിയ പരീക്ഷയുടെ രേഖളായിരിക്കും എസ്ഐടി പരിശോധിക്കുക.

രേഖകൾ വേണമെന്ന് ആവശ‍്യപ്പെട്ട് എസ്ഐടി പിഎസ്‌സിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം, കേസിൽ അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴി ജൂലൈ 15ന് രേഖപ്പെടുത്തും.

വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഇതിനോടകം ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പരാതികൾ അന്വേഷണ സംഘം പരിശോധിച്ചു വരുകയാണ്. ആസൂത്രണ ബോർഡുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.

logo
Metro Vaartha
www.metrovaartha.com