പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

വേലൂർ കുറൂരമ്മ ക്ഷേത്രത്തിൽ 18 വർഷമായി മേൽശാന്തിയാണ് ശ്രീജിത്ത്.
Guruvayoor melshanthi
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ മേൽശാന്തി
Updated on

ഗുരുവായൂർ: തൃശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്തെ ശ്രീജിത്ത് നമ്പൂതിരിയെ(36) ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി നിയമിച്ചു. ഒക്റ്റോബർ 1 മുതൽ ആറു മാസത്തേക്കാണ് നിയമനം. ബുധനാഴ്ച ഉച്ചപൂജ കഴിഞ്ഞാണ് നറുക്കെടുപ്പിലൂടെ മേൽശാന്തിയെ തെരഞ്ഞെടുത്തത്. വേലൂർ കുറൂരമ്മ ക്ഷേത്രത്തിൽ 18 വർഷമായി മേൽശാന്തിയാണ് ശ്രീജിത്ത്.

കൂടിക്കാഴ്ചയ്ക്കു ശേഷം അർഹരായ 42 പേരുകളാണ് നറുക്കിട്ടത്. തന്ത്രിമാരായ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരിയാണ് നറുക്കെടുത്തത്.

ഗുരുവായൂരിൽ മേൽശാന്തിയാകാൻ എട്ടാം തവണയാണ് ശ്രീജിത്ത് അപേക്ഷ നൽകുന്നത്. പുതുമന പരമേശ്വരൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്‍റെയും മകനാണ്. ഭാര്യ: കൃഷ്ണശ്രീ, മക്കൾ: ആരാധ്യ, ഋഗ്വേദ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com