'ആക്രമിക്കാൻ നോക്കിയാൽ വീട്ടിൽ കയറി തല അടിച്ച് പൊട്ടിക്കും'; സിപിഎമ്മിന് അൻവറിന്‍റെ ഭീഷണി

മദ്യവും മയക്കുമരുന്നും നൽകി പ്രവർത്തകരെ ആക്രമിക്കാൻ വിടുന്ന സിപിഎം നേതാക്കൾക്കുള്ള മുന്നറിയിപ്പാണിതെന്നും അൻവർ പറഞ്ഞു.
pv anvar against CPM
പി.വി. അൻവർfile image
Updated on

മലപ്പുറം: തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിക്കുന്നവരെ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്ന ഭീഷണിയുമായി മുൻ എംഎൽഎ പി.വി. അൻവർ. മദ്യവും മയക്കുമരുന്നും നൽകി പ്രവർത്തകരെ ആക്രമിക്കാൻ വിടുന്ന സിപിഎം നേതാക്കൾക്കുള്ള മുന്നറിയിപ്പാണിതെന്നും അൻവർ പറഞ്ഞു.

നിങ്ങൾ മദ്യവും മയക്കുമരുന്നും കൊടുത്ത് യുഡിഎഫ് പ്രവർത്തകരുടെയും എന്‍റെയും നെഞ്ചത്തേക്ക് പറഞ്ഞു വിട്ടാൽ വീട്ടിൽ കയറി തല പൊട്ടിക്കും.നിങ്ങൾ ഒരുപാട് ആളുകളെ ആക്രമിച്ച് കീഴ്പ്പെടുത്തിയിട്ടുണ്ടാകും. ഞങ്ങൾ തലയ്ക്ക് അടിക്കുകയുള്ളൂ.

ഒളിച്ചു നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നയാളല്ല. മുന്നിൽ നിന്ന് പ്രവർത്തികകാൻ തന്നെയാണ് പഠിച്ചിട്ടുള്ളതെന്നും പി.വി. അൻവർ പറഞ്ഞു. മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ഭരണം അവിശ്വാസ പ്രമേയത്തിലൂടെ എൽഡിഎഫിന് നഷ്ടപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് അൻവർ ഭീഷണിയുമുയർത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com