'അപ്പുറം പാക്കലാം, വെയ്റ്റ് ആൻഡ് സീ'; അൻവർ‌ സമ്മേളനവേദിയിൽ

മുന്നാടിയോ കോൺഫിഡൻസ് ഇറുക്ക്, ഇപ്പഴും കോൺഫിഡൻസ് ഇറുക്ക്, നാളെയും കോൺഫിഡൻസ് ഇറുക്ക് എന്നും അൻവർ പ്രതികരിച്ചു.
mla pv anvar
'അപ്പുറം പാക്കലാം, വെയ്റ്റ് ആൻഡ് സീ'; അൻവർ‌ സമ്മേളനവേദിയിൽfile
Updated on

മലപ്പുറം: മഞ്ചേരിയിലെ സമ്മേളന വേദിയിലെത്തി പി.വി. അൻവർ. ഒതായിലെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ മാധ്യമപ്രവർത്തകരോട് തമിഴിൽ മാസ് ഡയലോഗ് അടിച്ചാണ് അൻവർ സമ്മേളന വേദിയിലേക്ക് പോയത്. ആശങ്കയുണ്ടോ എന്ന ചോദ്യത്തിനാണ് അപ്പുറം പാക്കലാം എന്ന് അൻവർ മറുപടി നൽ‌കിയത്. മുന്നാടിയോ കോൺഫിഡൻസ് ഇറുക്ക്, ഇപ്പഴും കോൺഫിഡൻസ് ഇറുക്ക്, നാളെയും കോൺഫിഡൻസ് ഇറുക്ക് എന്നും അൻവർ പ്രതികരിച്ചു.

ട്രാഫിക് നിയന്ത്രണത്തിന്‍റെ പേരിൽ പലയിടങ്ങളിലും പൊലീസ് വാഹനം തടയാൻ ശ്രമിക്കുന്നുണ്ടെന്നും അൻവർ ആരോപിച്ചു. നിലമ്പൂരിൽ നിന്നു വരുന്നതും പാണ്ടിക്കാട്, കോഴിക്കോട്, മലപ്പുറം വഴി വരുന്ന വാഹനങ്ങളും തടയുന്നുണ്ട്. തോൽപ്പിക്കാനുള്ള ശ്രമമാണ്.

അതു നടക്കട്ടെ. ഡിഎംകെ സംസ്ഥാന നേതാക്കളുടെ വീടുകളിൽ പൊലീസ് എത്തിയിച്ചുണ്ട്. സ്വർണകള്ളക്കടത്തുമായി ബന്ധമുണ്ടോ എന്നാണ് ചോദ്യം. അതൊക്കെ ജനങ്ങൾ കാണട്ടേയെന്നും അൻവർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com