

നിലമ്പൂർ: പിണറായി വിജയന്‍റെ ദുർഭരണത്തിനും ന്യൂനപക്ഷ വിരുദ്ധ ഗൂഢാലോചനയ്ക്കുമെതിരേ യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് പി.വി. അൻവർ എംഎൽഎ. തവനൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയതിനു പുറകേയാണ അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. പൊതു സമൂഹവും മാധ്യമങ്ങളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാക്കളായ കെ.സുധാകരൻ, രമേശ് ചെന്നിത്തല, പാണക്കാട് തങ്ങൾ, കുഞ്ഞാലിക്കുട്ടി എന്നിവർ നൽകിയ പിന്തുണ തനിക്ക് ആശ്വാസമായിരുന്നു.
താമരശേരി , ബത്തേരി ബിഷപ്പുമാരും സി.പി. ജോണും പിന്തുണച്ചുവെന്നും അൻവർ പറഞ്ഞു. ഇതു വരെയും പിണറായിസത്തിനെതിരേ ഒറ്റയാൾ പോരാട്ടമാണ് നടത്തിയത്. ഇനി ഒറ്റക്കെട്ടായി എതിർക്കും. അതിന് വ്യക്തിപരമായ വിട്ടു വീഴ്ചയ്ക്ക് തയാറാണെന്നും അൻവർ പറഞ്ഞു.
ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്തുവെന്ന കേസിൽ അറസ്റ്റിലായ പി.വി. അൻവറിന് നിലമ്പൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.