മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം, 15-ാം ജില്ല പ്രഖ്യാപിക്കണം; പാർട്ടി നയപ്രഖ്യാപനവുമായി അൻവർ

മഞ്ചേരി ജസീല ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ നൂറു കണക്കിന് പേർ പങ്കെടുത്തു.
PV Anwar new party meeting
മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം, 15-ാം ജില്ല പ്രഖ്യാപിക്കണം; പാർട്ടി നയപ്രഖ്യാപനവുമായി അൻവർFile
Updated on

മലപ്പുറം: വിവാദങ്ങൾക്കൊടുവിൽ പുതിയ പാർട്ടിയുടെ നയം പ്രഖ്യാപിച്ച് എംഎൽ‌എ പി.വി. അൻവർ. ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരളം എന്ന പാർട്ടി രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതിയാണ് ലക്ഷ്യമിടുന്നതെന്നും അൻവർ വ്യക്തമാക്കി. മഞ്ചേരി ജസീല ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ നൂറു കണക്കിന് പേർ പങ്കെടുത്തു. മലബാറിനോടുള്ള അവജ്ഞ അവസാനിപ്പിക്കണം, മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല പ്രഖ്യാപിക്കണം, ജാതി സെൻസസ് നടത്തണം, പ്രവാസികൾക്ക് വോട്ടവകാശം എന്നിവയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

വിദ്യാഭ്യാസം സൗജന്യമാക്കണം, തൊഴിലില്ലായ്മ വേതനം മിനിമം 2000 രൂപയാക്കണം, വയോജനക്ഷേമ നയം നടപ്പാക്കണം, തീരദേശ അവകാശ നിയമം പാസാക്കണം, വിദ്യാഭ്യാസ വായ്പാ ബാധ്യതകൾ എഴുതിത്തള്ളണം, റബറിനെ കാർഷിക വിളയായി പ്രഖ്യാപിക്കണം, കായിക സർവകലാശാല നടപ്പിലാക്കണം എന്നിവയും പ്രഖ്യാപിത നയങ്ങളിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com