

എൽദോസ് കുന്നപ്പിള്ളി
തിരുവനന്തപുരം: എൽദേസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റി പറഞ്ഞ് പരാതിക്കാതി. നെയ്യാറ്റിൻകര കോടതിയിലെ വിചാരണയ്ക്കിടെയാണ് മൊഴി മാറ്റിയത്. തൊട്ടു പിന്നാലെ പെൺകുട്ടി കുഴഞ്ഞു വീണു. രണ്ട് സാക്ഷികളും മൊഴി മാറ്റി. കേസ് കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
മദ്യപിച്ചു വീട്ടിലെത്തി ഉപദ്രവിച്ചെന്നും കാറിൽ കയറ്റി കോവളത്തേക്ക് കൊണ്ടു പോയി ഉപദ്രവിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് പരാതി നൽകിയിരുന്നത്.
2022 ജൂലൈയിൽ പരാതിക്കാരിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചതായും കോവളത്തുവെച്ച് തള്ളിയിട്ടു കൊല്പപെടുത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്.