ആർ. ഗോപീകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്കാരം അഞ്ജന ഉണ്ണികൃഷ്ണന് സമ്മാനിച്ചു

25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
R Gopikrishnan award to anjana unnikrishnan
ആർ. ഗോപീകൃഷ്ണന്‍ സ്മാരക മാധ്യമ പുരസ്കാരം അഞ്ജന ഉണ്ണികൃഷ്ണന് സമ്മാനിച്ചു
Updated on

കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രൊ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന ആർ. ഗോപീകൃഷ്ണന്‍റെ സ്മരണാർഥം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്ക്കാരം മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ അഞ്ജന ഉണ്ണികൃഷ്ണന് സമ്മാനിച്ചു. 25,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കോട്ടയം പ്രസ് ക്ലബും അദ്ദേഹത്തിന്‍റെ കുടുംബവും ചേർന്ന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു. ചടങ്ങിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായിരുന്നു. കെ. ഫ്രാൻസിസ് ജോർജ് എംപി ഗോപീകൃഷ്ണൻ ആൽബം പ്രകാശനം ചെയ്തു.

മുതിർന്ന മാധ്യമപ്രവർത്തകരായ മാടവന ബാലകൃഷ്ണപിള്ള, പി.പി. ജെയിംസ്‌ എന്നിവർ ഗോപീകൃഷ്ണന്‍ അനുസ്മരണം നടത്തി. മെട്രൊ വാർത്ത അസോസിയറ്റ് എഡിറ്റർ എം.ബി. സന്തോഷ്, പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് അനീഷ് കുര്യന്‍, സെക്രട്ടറി ജോബിന്‍ സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്‍റ് രശ്മി രഘുനാഥ്, ഗോപീകൃഷ്ണന്‍റെ ഭാര്യ ഡോ. ലീല ഗോപീകൃഷ്ണന്‍, കുടുംബാംഗങ്ങള്‍ തുടങ്ങിവർ ചടങ്ങിൽ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com