"വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിലേത്!'' ഒരു അതൃപ്തിയുമില്ലെന്ന് ശ്രീലേഖ

''മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം!''
r sreelekha about thiruvananthapuram mayor post
ആർ. ശ്രീലേഖ
Updated on

തിരുവനന്തപുരം: നിലപാട് തിരുത്തി മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. മേയർ പദവി വാഗ്ദാനം ചെയ്തതിനാലാണ് താൻ തിരുവനന്തപുരത്ത് മത്സരിച്ചതെന്ന പ്രതികരണമാണ് ശ്രീലേഖ തിരുത്തിയിരിക്കുന്നത്. പ്രതികരണം ബിജെപിയെ വെട്ടിലാക്കിയതോടെയാണ് തിരുത്തൽ.

''വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ'' എന്നാണ് ശ്രീലേഖയുടെ പ്രതികരണം. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നുവെന്നും ശ്രീലേഖ ഫെയ്സ് ബുക്കിൽ കുറിച്ചു. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ലെന്നും ശ്രീലേഖ.

r sreelekha about thiruvananthapuram mayor post
ബിജെപി മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് മത്സരിച്ചതെന്ന് ആർ. ശ്രീലേഖ

ഫെയ്സ്ബുക്ക് കുറിപ്പ്...

വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ!

ഇന്ന് എന്നെ ഓഫീസിൽ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് harass ചെയ്ത മുഖ്യധാരാ മാധ്യമങ്ങൾ ചിലർ edit ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു... വിവാദങ്ങൾ വെറുതെ വിറ്റ് 'കാശ്' (rating) ആക്കാൻ! ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നു!

ഹാ കഷ്ടം!

ആവർത്തിച്ചു പറയുന്നു- മാപ്രകൾ എന്ത് കള്ളം പറഞ്ഞാലും,

എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല.

മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം!

I am a proud party worker, a happy Ward Councillor & a dedicated public servant.

My response to third-rate media persons who spread false stories-

Go, climb a tree! Or for that matter, many trees!

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com