വേടന് അവാർഡ് നൽകിയത് സർക്കാരിന്‍റെ പ്രത്യുപകാരം; പാട്ടുകളുടെ ഗുണം കൊണ്ടല്ലെന്ന് ആർ. ശ്രീലേഖ

വേടന്‍റെ 'Voice of the voiceless' എന്ന പാട്ടിലെ ചില വരികൾ അടക്കമാണ് ശ്രീലേഖ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
r. sreelekha against rapper vedan

വേടൻ, ആർ ശ്രീലേഖ

Updated on

തിരുവനന്തപുരം: ചലചിത്ര ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡിന് റാപ്പർ വേടനെ തെരഞ്ഞെടുത്തതിനെതിരേ മുൻ ഡിജിപി യും ബിജെപി നേതാവുമായ ആർ. ശ്രീലേഖ.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പാട്ടെഴുതിയതിനാലാണ് സംസ്ഥാന സർക്കാർ വേടന് അവാർഡ് നൽകിയെന്ന തരത്തിലാണ് ആർ. ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വേടന്‍റെ "Voice of the voiceless" എന്ന പാട്ടിലെ ചില വരികൾ അടക്കമാണ് ശ്രീലേഖ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇപ്പോൾ മനസ്സിലായി!

വേടന് കമ്മ്യൂണിസ്റ്റ്‌ സർക്കാർ അവാർഡ് നൽകിയത് ഒരു പ്രത്യുപകാരമായിട്ടായിരുന്നു...

"Voice of the voiceless" എന്ന പാട്ടിലെ ചില വരികൾ ഇവരെ പുളകം കൊള്ളിച്ചത് കൊണ്ട്!

"മോദി കപട ദേശവാദി,

നാട്ടിൽ മത ജാതി വ്യാധി

ഈ തലവനില്ല ആധി

നാട് ചുറ്റാൻ നിന്റെ നികുതി

വാളെടുത്തവന്റെ കയ്യിൽ നാട് പാതി

വാക്കെടുത്തവൻ ദേശദ്രോഹി, തീവ്രവാദി!"

3 സ്ത്രീകൾ അവനെതിരെ പീഡനത്തിന് കൊടുത്ത കേസുകളും ഫോറെസ്റ്റ് act പ്രകാരം എടുത്ത പുലിനഖ കേസും, കഞ്ചാവ് കേസും ഒക്കെ freezer ൽ ആയതും ഇത് കാരണം തന്നെയാവണം.

എന്തായാലും അയാളുടെ പാട്ടുകളുടെ ഗുണം കൊണ്ടൊന്നുമല്ല എന്ന് എല്ലാവർക്കും അറിയാം. അതിന് എന്തെങ്കിലും മേന്മ വേണ്ടേ വരികൾക്ക്?

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com