ഡിജിപിയായിരുന്ന ആളോട് കോൺസ്റ്റബിളിന്‍റെ ജോലി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടാവും; മരിക്കും വരെ ബിജെപിക്കാരിയായിരിക്കുമെന്ന് ശ്രീലേഖ

രാജി വിവാദത്തിൽ വിശദീകരണം നൽകുകയായിരുന്നു ആർ. ശ്രീലേഖ
r sreelekha issues clarification regarding resignation controversy

ആർ. ശ്രീലേഖ

Updated on: 

തിരുവനന്തപുരം: രാജി വിവാദത്തിൽ വിശദീകരണവുമായി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. കൗൺസിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയിൽ ഉണ്ടാകുമെന്നും ശ്രീലേഖ പ്രതിരിച്ചു. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം.

"ഞാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ബിജെപി അംഗത്വം എടുത്തത് മുതൽ മാധ്യമങ്ങൾ ചൊറിയുകയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇത് ഒരുപാട് നേരിട്ടു. ഞാൻ കൂടി ഉൾപ്പെട്ട സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. ഞആനൊരു മോദി ഭക്തയാണ്. മരിക്കും വരെ ബിജെപിയിൽ തുടരും. കോൺഗ്രസിലേക്ക് പോകും എന്നത് അസംബന്ധമാണ്. മാത്രമല്ല ദേശീയ വനിതാ കമ്മീഷൻ ആക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന വാർത്ത കള്ളമാണ്' ശ്രീലേഖ വിശദീകരിച്ചു.

കൗൺസിലർ എന്ന നിലയിൽ വലിയ സമ്മർദത്തിലൂടെയാണ് പോയിരുന്നത്. ഞായറാഴ്ച പോലും വിശ്രമം ഉണ്ടായിരുന്നില്ല. ഒരു പരിധി കഴിയുമ്പോൾ നമ്മൾക്കിത് പറ്റില്ലെന്നു തോന്നും. ഒരുപാട് പ്രശ്നങ്ങൾ ശാസ്തമംഗലം വാർഡിൽ ഉണ്ടായിട്ടുണ്ട്. ഡിജിപി ആയിരുന്ന വ്യക്തിയോട് കോൺസ്റ്റബിളിന്‍റെ ജോലി ചെയ്യാൻ പറയുമ്പോൾ ബുദ്ധിമുട്ടുണ്ടാകും. പ്രയാസങ്ങൾ മാറ്റിനിർത്തിയാണ് കൗൺസിലറുടെ ജോലി ചെയ്യുന്നത്.

കുറച്ചധികം ആത്മാർഥതയോടെ ജോലി ചെയ്യുന്ന ആളാണ് ഞാൻ. കടന്നു പോകുന്നത് വലിയ സമ്മർദത്തിലൂടെയാണ്. എന്തെങ്കിലും കാലതാമസം ഉണ്ടായാൽ ശാസ്തമംഗലത്തെ ചിലർ വാട്സാപ്പിലൂടെ മോശമായി എഴുതും. എന്തിനാണ് ഇങ്ങനെയൊരു കൗൺസിലർ എന്ന് ചോദിക്കും. പറയുന്ന സമയത്ത് ചെയ്തു കൊടുത്തിട്ടില്ലെങ്കിൽ പരാതിയാണ്. അങ്ങനെ വിഷമം വന്നപ്പോഴാണ് മേയർക്ക് മെസേജ് അയച്ചതെന്നും ആരോഗ്യപ്രശ്നങ്ങൾ മൂലം ലീവ് എടുക്കാൻ ഡോക്റ്റർ നിർദേശിച്ചതുകൊണ്ടാണ് തത്ക്കാലം ഒരു പ്രവർത്തകയായി മാത്രം തുടരാൻ ആഗ്രഹിച്ചതെന്നും ശ്രീലേഖ വീഡിയോയിൽ പറയുന്നു.

സെപ്റ്റംബർ 30ന് മേയർക്ക് കത്തയച്ചു. കൗൺസിലറായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. ജില്ലാ കളക്റ്റർക്കും കോപ്പി അയച്ചു. പാർട്ടിക്കാർക്ക് വലിയ സ്നേഹമാണ്. ഉന്നത നേതാക്കൾ വന്നു കണ്ട് രാജിവെക്കരുതെന്ന് ആവശ്യപ്പെട്ടെന്നും ശ്രീലേഖ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com