

ആർ. ശ്രീലേഖ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവച്ചതായി മാധ‍്യമങ്ങളിൽ പ്രചരിച്ച വാർത്തയെ പറ്റി വിശദീകരണം നൽകാനൊരുങ്ങി ആർ. ശ്രീലേഖ. തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നും ഞായറാഴ്ച വരെ കാത്തിരിക്കൂവെന്നും ശ്രീലേഖ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 30നാണ് ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചതായി മാധ‍്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. രാജിക്കത്ത് ലഭിച്ചതായി മേയർ വി.വി. രാജേഷ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വ‍്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നില്ലെന്നായിരുന്നു വിവരം.
ആർ. ശ്രീലേഖയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
ഞാൻ വിശദീകരിക്കാൻ ആഗ്രഹിക്കുന്നു- എന്തുകൊണ്ടാണ് മാധ്യമങ്ങൾ ശ്രീലേഖ രാജി വെച്ചു എന്ന് പറഞ്ഞ് 3, 4 ദിവസം ആഘോഷിച്ചതെന്ന്.
ഒക്ടോബർ 11, ഞായറാഴ്ച വരെ ദയവായി കാത്തിരിക്കൂ. എനിക്ക് പറയാനുള്ളത് കൂടി കേൾക്കൂ...