ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു; തിരുവനന്തപുരത്ത് ഭരണ പ്രതിസന്ധി

ബിജെപിക്കുള്ളിലെ കടുത്ത അഭിപ്രായ ഭിന്നതയാണ് ശ്രീലേഖയുടെ രാജിയിലൂടെ പുറത്തേക്ക് വന്നിരിക്കുന്നത്.
R. Sreelekha resigns as councilor; administrative crisis in Thiruvananthapuram

ആർ. ശ്രീലേഖ.

file image

Updated on: 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ സ്ഥാനം രാജിവച്ച് ആർ. ശ്രീലേഖ. സെപ്റ്റംബർ 30ന് മേയർ വി.വി. രാജേഷിന് ശ്രീലേഖ രാജിക്കത്ത് കൈമാറിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ രാജി വയ്ക്കുന്നുവെന്നാണ് ശ്രീലേഖ രാജിക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ശാസ്തമംഗലത്തു നിന്നാണ് മുൻ ഡിജിപി കൂടിയായ ശ്രീലേഖയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.

ബിജെപിക്കുള്ളിലെ കടുത്ത അഭിപ്രായ ഭിന്നതയാണ് ശ്രീലേഖയുടെ രാജിയിലൂടെ പുറത്തേക്ക് വന്നിരിക്കുന്നത്. ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലേറിയത്. അപ്രതീക്ഷിതമായി ശ്രീലേഖ രാജി വച്ചതോടെ കോർപ്പറേഷൻ വീണ്ടും ഭരണപ്രതിസന്ധി നേരിടും. നിലവിൽ ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് ‌ബിജെപി ഭരണം മുന്നോട്ടു പോകുന്നത്. കാപ്പ കേസിൽ അറസ്റ്റിലായ ആർ. സുഗതനാണ് ബിജെപിയുടെ മറ്റൊരു കൗൺസിലർ. അവിശ്വാസ പ്രമേയം വരുകയാണെങ്കിൽ ശ്രീലേഖയുടെയും സുഗതന്‍റെ അഭാവം ബിജെപിയെ പ്രതികൂലമായി ബാധിക്കും.

തിരുവനന്തപുരം മേയർ സ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്തി ശ്രീലേഖ മുൻ‌പുതന്നെ പരസ്യമാക്കിയിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ പറ്റിച്ചെന്നും തുറന്നടിച്ചിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിയിലും ശ്രീലേഖ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

logo
Metro Vaartha
www.metrovaartha.com