

ബിജെപി നേതാവ് ആർ. ശ്രീലേഖ
File photo
തിരുവനന്തപുരം: സർവീസിലിരിക്കെ ഒരു രാഷ്ട്രീയക്കാരൻ തന്നോട്ട് മോശമായി പെരുമാറിയെന്ന് മുൻ ഡിജിപിയും ബിജെപി സ്ഥാനാർഥിയുമായ ആർ. ശ്രീലേഖ. ആ നേതാവ് എല്ലാവരോട് ഇങ്ങനെ തന്നെയാണ് പെരുമാറുന്നതും ശ്രീലേഖ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
എന്നാൽ ആ രാഷ്ട്രീയ നേതാവിന്‍റെ പേരു വെളിപ്പെടുത്താൻ ശ്രീലേഖ തയാറായില്ല. സർവീസിലിരിക്കെ മുതിർന്ന ചില ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ഇത്തരം അനുഭവമുണ്ടായെന്നു ശ്രീലേഖ പറഞ്ഞു.