വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ; 'ചരിത്രം കുറിച്ച്' ആർ. സുഗതൻ

സത്യപ്രതിജ്ഞയ്ക്ക് ശേഷം സുഗതനെ ജയിലിലേക്ക് തന്നെ മാറ്റി
r-sugathan-takes-oath-in-viyyur-jail

ആർ. സുഗതൻ

Updated on

തിരുവനന്തപുരം: കാപ്പ കേസിൽ കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആർ. സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. വിയ്യൂർ ജയിലിലെ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങുകൾ 5 മിനറ്റോളം നീണ്ടു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം സുഗതനെ ജയിലിലേക്ക് തന്നെ മാറ്റി. ചടങ്ങിൽ തിരുവനന്തപുരം മേയർ വി.വി. രാജേശും കോർപ്പറേഷൻ കൗൺസിലറും പങ്കെടുത്തു. ദൈവനാമത്തിൽ സത്യപ്രതിജ്ഞതോടെ സുഗതനടക്കം 20 കൗൺസിലർ മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.

സുഗതനൊഴികെ മറ്റ് 19 കൗൺസിലർമാർ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ സുഗതന് കേസും അറസ്റ്റും മൂലം സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. നിശ്ചിത സമയത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ അംഗത്വം നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് സുഗതൻ കോടതിയെ സമീപിച്ചത്.

ആദ്യം സുദതന് സത്യപ്രതിജ്ഞ ചെയ്യാൻ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിൽ ജയിലിൽ സൗകര്യമൊരുക്കാമെന്ന് സർക്കാർ അറിയിച്ചതോടെ ജാമ്യം റദ്ദ് ചെയ്ത് കോടതി അനുമതി നൽകുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.

സുഗതനെ ജനങ്ങൾ തെരഞ്ഞെടുത്തതാണെന്നും കേസുകൾ തെരഞ്ഞെടുപ്പിന് മുൻപേ ഉള്ളതാണെന്നും വിലയിരുത്തിയാണ് കോടതി സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. മാത്രമല്ല, സുഗതൻ അസാധുവായാൽ കോർപ്പറേഷൻ ഭരണം ബിജെപിക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അസാധാരണ സാഹചര്യമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി.

logo
Metro Vaartha
www.metrovaartha.com