സഞ്ജുവിനെതിരേ വംശീയാധിക്ഷേപം; നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
സഞ്ജുവിനെതിരേ വംശീയാധിക്ഷേപം; നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
കൊൽക്കത്ത: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെതിരേ ഇൻസ്റ്റഗ്രാമിൽ വംശീയാധിക്ഷേപമെന്ന് കോൺഗ്രസ്. സഞ്ജുവിനെ അഭിനന്ദിച്ചു കൊണ്ട് പങ്കു വച്ച പോസ്റ്റിൽ വംശീയ ചുവയുള്ള പരാമർശമുണ്ടെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുണ്ട ശക്തികൾക്കു മാത്രമേ ഇരുണ്ട ശക്തികളെ തോൽപ്പിക്കാൻ സാധിക്കൂ, സഞ്ജു സാംസൺ നന്നായി കളിച്ചു എന്നാണ് സഞ്ജുവിന്‍റെ പടം ഉൾപ്പെടെയുള്ള പോസ്റ്റിലുള്ളത്.
കുംഭകർണ എന്ന പേരിലുള്ള അക്കൗണ്ടിലെ പോസ്റ്റാണ് വിവാദമായി മാറിയിരിക്കുന്നത്. വെസ്റ്റിൻഡീസ് ടീമിനെതിരേയുള്ള മാച്ചിൽ സഞ്ജു കാഴ്ച വച്ച ഉഗ്രൻ ഇന്നിങ്സ് അഭിനന്ദനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതിനിടെയാണ് കോൺഗ്രസ് വംശീയാധിക്ഷേപ പരാമർശവുമായി വന്നിരിക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് നടപടി എടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

