ഹണിറോസിനെതിരേ മോശം പരാമർശം; രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ 27ന് പരിഗണിക്കും

ബോബി ചെമ്മണൂർ പ്രതിയായ കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്.
rahul easwar bail plea over honey rose complaint
ഹണി റോസിനെതിരേ മോശം പരാമർശം; രാഹുൽ ഈശ്വറിനെതിരേ വീണ്ടും പരാതി
Updated on

കൊച്ചി: മോശം പരാമർശം നടത്തി അധിക്ഷേപിച്ചെന്നാരോപിച്ച് നടി ഹണി റോസ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മുൻകൂർ ജാമ്യത്തിനായി രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി പൊലീസ് നിലപാട് തേടി. മുൻകൂർ ജാമ്യാപേക്ഷ അടുത്ത 27ന് പരിഗണിക്കാനായി മാറ്റി. ബോബി ചെമ്മണൂർ പ്രതിയായ കേസിൽ തന്നെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ‍ പൊലീസിന്‍റെ നിലപാട് അറിയട്ടെ എന്നു വ്യക്തമാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷ മാറ്റുകയായിരുന്നു. എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടത‌ി ചൂണ്ടിക്കാട്ടി.

അതേസമയം, ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com