"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

കോടതി വിധി ലംഘിക്കാതെ സത്യങ്ങൾ തുറന്നു പറയുമെന്നും രാഹുൽ കുറിച്ചിട്ടുണ്ട്.
Rahul Easwar says trying to frame  in a false case
രാഹുൽ ഈശ്വർ
Updated on

തിരുവനന്തപുരം: അതിജീവിതയെ അപകീർത്തിപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ പ്രതികരിച്ച് രാഹുൽ ഈശ്വർ. മെൻസ് കമ്മിഷൻ വേണം എന്ന ബോധ്യം കൂടിയെന്നും കൂടുതൽ ശക്തമായി പോരാടുമെന്നുമാണ് രാഹുൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. ശബരിമല അയ്യപ്പന് വേണ്ടി നിരാഹാരം കിടന്നപ്പോൾ മറുഭാഗത്തുണ്ടായിരുന്ന തീവ്ര ഫെമിനിസ്റ്റുകളാണ് ഇപ്പോഴും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നും കോടതി വിധി ലംഘിക്കാതെ സത്യങ്ങൾ തുറന്നു പറയുമെന്നും രാഹുൽ കുറിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അപകീർത്തിപ്പെടുത്തിയ കേസിലാണ് രാഹുൽ അറസ്റ്റിലായത്. 16 ദിവസങ്ങൾക്കു ശേഷമാണ് ജാമ്യം ലഭിച്ചത്.

കുറിപ്പ് വായിക്കാം-

16 ദിവസം ജയിൽ, Men's Commission വേണം എന്ന ബോധ്യം കൂടി ... കൂടുതൽ ശക്തമായി പോരാടും... 2018 ൽ ജയിലിൽ ശബരിമല അയ്യപ്പന് വേണ്ടി നിരാഹാരം കിടന്നപ്പോൾ മറുഭാഗത്ത് ഉണ്ടായിരുന്ന അതെ തീവ്ര ഫെമിനിസ്റ്റ് ശക്തികളാണ് ഇപ്പോഴും കള്ളകേസിൽ കുടുക്കാൻ ശ്രമിക്കുന്നത്. കോടതി വിധി ലംഘിക്കാതെ, കോടതി വിധി മാനിച്ചു കൊണ്ട് ഉള്ള സത്യങ്ങൾ നാളെ പറയും.. (അഭിഭാഷകന്റെ അനുമതിക്ക് വെയിറ്റ് ചെയുന്നു)

ശബരിമലയിൽ യുവതി പ്രവേശന വിഷയത്തിൽ "അവർ" തോറ്റു, നമ്മൾ ജയിച്ചു.. Mens കമ്മീഷന് വിഷയത്തിലും നമ്മൾ ജയിക്കും. ജയ് ഗാന്ധി, ജയ് ഹിന്ദ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com