സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

കാരായി രാജൻ സിപിഎം ആയത് കൊണ്ട് പരിരക്ഷയുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Rahul joins the party against Karai Rajan's candidacy

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

കണ്ണൂർ: ഫസൽ വധക്കേസ് പ്രതിയായ സിപിഎം നേതാവ് കാരായി രാജൻ നിയമസഭ തെരഞ്ഞെടുപ്പിൽ തലശേരിയിൽ മത്സരിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. കൊലപാതക ശേഷം ഫസലിന്‍റെ ചോരപുരണ്ട വസ്ത്രം അമ്പലത്തിന്‍റെ പരിസരത്ത് കൊണ്ടിട്ട് നാടിനെ വർഗീയ ലഹളയ്ക്ക് എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചു. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന് പറഞ്ഞ് അതിന് വർഗീയ നിറം ചാർത്താൻ ശ്രമം നടത്തി. ആ അരുംകൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജൻ.

കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി പറഞ്ഞ കൊലയാളിയെ കണ്ണൂർ ജില്ലയിൽ തന്നെ മത്സരിപ്പിച്ച് നിങ്ങൾ ആരെയാണ് വെല്ലുവിളിക്കുന്നതെന്ന് രാഹുൽ മാക്കൂട്ടത്തിൽ ഫേസ്ബുക്കിൽ ചോദിച്ചു.

പെരുന്നാൾ കാലത്ത് തന്‍റെ അച്ഛനെ കൊന്നവനെ മറ്റൊരു പെരുന്നാൾ കാലത്ത് മത്സരിപ്പിക്കാൻ ഇറക്കുമ്പോൾ അന്നത്തെ രണ്ടര വയസുകാരി ഫിദയോട് എന്ത് മറുപടിയാണ് പറയാൻ ഉദ്ദേശിക്കുന്നത്. കൊലയാളി മത്സരരംഗത്ത് വരുമ്പോൾ ഇടതുചിന്തകർ വിലപിച്ചോ, കോട്ടിട്ട ഇടത് മാധ്യമ ജഡ്ജികൾ ആർത്തലച്ചോ, ധാർമികതയെ കുറിച്ച് കവിതകൾ വന്നോ. കൊലയാളിയാണെങ്കിലും കാരായി രാജൻ സിപിഎംആയത് കൊണ്ട് ഇതിൽ നിന്ന് എല്ലാം പരിരക്ഷയുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു.

logo
Metro Vaartha
www.metrovaartha.com