3 ബിഎച്ച്കെ ഫ്ലാറ്റ് തന്നെ വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായുള്ള ചാറ്റ് പുറത്ത്

ഫ്ലാറ്റ് വാങ്ങുന്നതിനായി 1.14 കോടി രൂപ ചെലവഴിക്കാൻ രാഹുൽ ആവശ്യപ്പെട്ടതായി പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
Rahul mamkoottathil latest rape case chat leak

3 ബിഎച്ച്കെ ഫ്ലാറ്റ് തന്നെ വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പരാതിക്കാരിയുമായുള്ള ചാറ്റ് പുറത്ത്

Updated on

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പരാതിക്കാരിയുമായുള്ള ചാറ്റ് പുറത്ത്. മൂന്നാം ബലാത്സംഗപ്പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിനു പിന്നാലെയാണ് ചാറ്റ് പുറത്തു വന്നിരിക്കുന്നത്. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ചാറ്റാണ് പുറത്തു വന്നിരിക്കുന്നത്. ഫ്ലാറ്റ് വാങ്ങുന്നതിനായി 1.14 കോടി രൂപ ചെലവഴിക്കാൻ രാഹുൽ ആവശ്യപ്പെട്ടതായി പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.

നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റ് വാങ്ങുന്നതിനെക്കുറിച്ചാണ് ചാറ്റ്. 2 ബിഎച്ച് കെ ഫ്ലാറ്റ് പോരെയെന്ന പരാതിക്കാരിയുടെ ചോദ്യത്തിന് വാങ്ങുമ്പോൾ 3 ബിഎച്ച്കെ തന്നെ വേണമെന്നും അവിടെ ധാരാളം സ്പേസ് ഉണ്ടെന്നുമാണ് രാഹുൽ മറുപടി നൽകുന്നത്.

പല കാരണങ്ങൾ പറഞ്ഞ് രാഹുൽ തന്‍റെ കൈയിൽ നിന്ന് പണം തട്ടിയതായി പരാതിക്കാരി പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ചെരുപ്പ് വാങ്ങാൻ 10,000 രൂപയും ഉപതെരഞ്ഞെടുപ്പു ഫണ്ടിലേക്ക് 10,000 രൂപയും വാങ്ങിയിരുന്നു. ചൂരൽമല ഫണ്ടിലേക്ക് 5000 രൂപ നൽകി. ഷാംപൂ, കണ്ടീഷണർ, സൺ സ്ക്രീൻ എന്നിവ വാങ്ങിപ്പിച്ചുവെന്നു പരാതിയിലുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com