

ആ റെഡ് പോളോ ആരുടേത്? രാഹുലുമായി ബന്ധമുള്ള നടിമാരെ ചുറ്റിപ്പറ്റി അന്വേഷണം!
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലാനുള്ള തെരച്ചിലിനിടെ നിർണായക വിവരം. ഫ്ലാറ്റിൽ നിന്നും രാഹുൽ രക്ഷപ്പെട്ടത് ചുമന്ന പോളോ കാറിലെന്ന് പൊലീസ്. ഇത് ഒരു നടിയുടെ കാറാണെന്നാണ് വിവരം. പഴ്സണൽ സ്റ്റാഫിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്.
രാഹുലുമായി ബന്ധമുള്ള നടിമാരെ ചുറ്റപ്പറ്റിയാണ് അന്വേഷണം നീളുന്നത്. അടുത്തിടെ 2 നടിമാർ രാഹുലിന്‍റെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിന് തറക്കല്ലിടാൻ എത്തിയിരുന്നു. അനുശ്രീ, തൻവി റാം എന്നിവരാണ് രാഹുലിനൊപ്പം പരിപാടിയുടെ ഭാഗമായത്. ഇത് ഏറെ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണമെന്നാണ് അനൗദ്യോഗിക വിവരം.
അതേസമയം, വക്കാലത്ത് ഒപ്പിടാൻ രാഹുൽ തിരുവനന്തപുരത്തെത്തിയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഒളിവിലല്ലെന്ന് സ്ഥിരീകരിക്കാനാണ് ഇത്തരമൊരു കാര്യം അഭിഭാഷകൻ പറഞ്ഞതെന്നാണ് സൂചന. രാഹുലിനായി പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്.