മരപ്പട്ടിയെ ആഭ്യന്തരം ഏൽപ്പിക്ക്, വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യും: രാഹുൽ മാങ്കൂട്ടത്തിൽ

കെഎസ്‌യു സമരത്തിന് അഭിവാദ്യം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മാങ്കൂട്ടത്തിൽ.
Rahul mamkootathil
Rahul mamkootathilfile

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ അത് പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കെഎസ്‌യു സമരത്തിന് അഭിവാദ്യം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മാങ്കൂട്ടത്തിൽ. മരപ്പട്ടിയേക്കാൾ കഷ്ടമായി അതിന്‍റെയത്ര പോലും ചിന്തയോ വിവേകമോ ബുദ്ധിയോ ഇല്ലാത്ത പിണറായി വിജയൻ കേരളത്തിന്‍റെ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ അയാളുടെയും അയാളുടെ തിരുട്ടു ഫാമിലിയുടെയും സംരക്ഷണം ഏറ്റെടുത്ത പൊലീസിന്‍റെ വിചാരം അവരും ഗുണ്ടകളായി മാറിയെന്നാണെന്നും രാഹുൽ ആരോപിച്ചു.

ഞങ്ങൾ സമരപ്പന്തലിൽ നിരാഹാരമിരിക്കുകയാണ് അല്ലാതെ മോർച്ചറിയിൽ മൃതശരീരമായിട്ട് ഇരിക്കുകയല്ല. സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുന്നവരെ കൈകാര്യം ചെയ്താൽ ഒരു വരവങ്ങ് വരുമെന്നും അതു സർക്കാർ താങ്ങില്ലെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു.

രാജാവിനേക്കാൾ വലിയ രാജഭക്തി പൊലീസ് കാണിക്കേണ്ടതില്ല. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യുകാരെ ഞങ്ങൾ തിരിച്ചു വിളിച്ചതാണ്. അല്ലാതെ പൊലീസുകാരുടെ ലാത്തിയും ഷീൽഡും പീറ ജലപീരങ്കിയും കണ്ട് തിരിച്ചു പോന്നതല്ലെന്നും രാഹുൽ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com